Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; RPFഉദ്യോഗസ്ഥനെ തലയ്ക്കടിച്ച്‌ വീഴ്ത്തി; അസം സ്വദേശി പിടിയില്‍

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; RPFഉദ്യോഗസ്ഥനെ തലയ്ക്കടിച്ച്‌ വീഴ്ത്തി; അസം സ്വദേശി പിടിയില്‍

Hashtag Online 1 week ago

തിരൂർ: ട്രെയിൻ യാത്രയ്ക്കിടയില്‍ യുവതിയെ ആക്രമിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിഴച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ അസം സ്വദേശിയായ റോയല്‍ രാജു (30) ആർപിഎഫിന്റെ പിടിയിലായി.

കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ റെയില്‍വേ സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു അതിക്രമം നടന്നത്.

അക്രമിയുടെ പിടിയില്‍ നിന്ന് കുതറിമാറി യുവതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സഹയാത്രികർ റെയില്‍വേ അലർട്ടില്‍ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ സ്റ്റേഷനില്‍ വെച്ച്‌ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ തടഞ്ഞുവെച്ചു.

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് എഎസ്‌ഐ ശശിയുടെ തലയ്ക്കടിച്ച്‌ പ്രതി വീഴ്ത്തി. ഈ സമയത്ത് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരാരും ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് തിരൂർ പോലീസ് എസ്‌എച്ച്‌ഒ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അക്രമാസക്തനായ പ്രതിയെ ഏറെ ശ്രമകരമായ മല്‍പിടുത്തത്തിനൊടുവിലാണ് പോലീസ് സംഘം കീഴടക്കിയത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തലയ്ക്ക് പരിക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ശശി (57) തിരൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മികച്ച സേവനത്തിന് 2026-ലെ റെയില്‍ സേവാ പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് പരിക്കേറ്റ ശശി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online