Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എന്റെ പങ്കാളി അര്‍ജന്റീനക്കാരി, എങ്കിലും അര്‍ജന്റീനക്കാര്‍ക്ക് എന്നെ ഇഷ്‌ടമല്ല': അനുഭവം പറഞ്ഞ് റൊണാള്‍ഡോ- വീഡിയോ

'എന്റെ പങ്കാളി അര്‍ജന്റീനക്കാരി, എങ്കിലും അര്‍ജന്റീനക്കാര്‍ക്ക് എന്നെ ഇഷ്‌ടമല്ല': അനുഭവം പറഞ്ഞ് റൊണാള്‍ഡോ- വീഡിയോ

Hashtag Online 1 week ago

ഡാലസ്: അർജന്റീനക്കാർക്ക് തന്നോട് ഒരു ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

വിമാനത്തില്‍ വെച്ച്‌ തനിക്കുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് പ്രീക്വാർട്ടറില്‍ സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം, അർജന്റീനയോട് തനിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാള്‍ഡോ വ്യക്തമാക്കി. ഇതോടൊപ്പം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന സൂചനയും താരം വാർത്താസമ്മേളനത്തില്‍ നല്‍കി.

"അവസാനം എന്നെ സ്നേഹിക്കുന്ന ആളുകള്‍ മാത്രമാണ് ഒപ്പമുണ്ടാകുക. ഇന്നലെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു അർജന്റീനിയൻ എയർഹോസ്റ്റസ് ഉണ്ടായിരുന്നു. അവർ എന്നെ നോക്കിയ രീതിയില്‍ നിന്ന് തന്നെ അവർ അർജന്റീനക്കാരിയാണെന്ന് എനിക്ക് മനസ്സിലായി. ആ നോട്ടത്തെക്കുറിച്ച്‌ ഞാൻ അവരോട് പറയുകയും ചെയ്തു," റൊണാള്‍ഡോ ഓർത്തെടുത്തു.

തന്നോടുള്ള ചെറിയൊരു നീരസം ആ നോട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ താൻ അത് തമാശയായാണ് എടുത്തതെന്നും റൊണാള്‍ഡോ പറഞ്ഞു. തന്റെ പങ്കാളി അർജന്റീനയിലെ ബ്യൂനസ് ഐറിസ് സ്വദേശിനിയാണ്. അതുകൊണ്ടുതന്നെ അർജന്റീനയിലെ ജനങ്ങളോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അതുകൊണ്ട് അതൊരു പ്രശ്നമല്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നും റൊണാള്‍ഡോ വാർത്താസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു. ഈ അവസാന ലോകകപ്പ് പൂർണ്ണമായും ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത ദിവസത്തെ മത്സരം തന്റെ അവസാനത്തെ കളി ആകില്ലെന്ന് പ്രതീക്ഷിക്കുന്നതായും റൊണാള്‍ഡോ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online