Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എന്നാല്‍ താന്‍ തന്നെ ഇത് കഴിച്ചു കാണിക്കടോ'; കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായില്‍ തിരുകി ജനക്കൂട്ടം - വീഡിയോ

'എന്നാല്‍ താന്‍ തന്നെ ഇത് കഴിച്ചു കാണിക്കടോ'; കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായില്‍ തിരുകി ജനക്കൂട്ടം - വീഡിയോ

Hashtag Online 1 week ago

മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്‌ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായില്‍ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകാൻ ശ്രമിച്ച്‌ ജനക്കൂട്ടം.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയില്‍ നിന്നുള്ള ഭക്ഷണം കഴിച്ച്‌ രണ്ട് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കിയത്.

എന്നാല്‍, പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ കടയുടമയില്‍ നിന്ന് കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിശോധനയില്‍ കടയില്‍ നിന്ന് കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയെങ്കിലും ഉടമയ്‌ക്കെതിരെ നടപടിയെടുക്കാതിരുന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇതോടെ ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച്‌ പിടിച്ചെടുത്ത ബിസ്‌ക്കറ്റുകള്‍ അദ്ദേഹത്തിന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കുകയായിരുന്നു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം റെയ്‌ഡുകള്‍ കർശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉദ്യോഗസ്ഥനെതിരെ കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.

അതിനിടെ, മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തള്ളിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ ആളുകള്‍ അടിപിടികൂടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഒരു വളം ഫാക്ടറിക്ക് സമീപമാണ് വില്‍പ്പനയ്ക്ക് യോഗ്യമല്ലാത്ത ഇത്തരം ചോക്ലേറ്റുകള്‍ ഉപേക്ഷിച്ചത്.

വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഈ പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. ആളുകള്‍ ചാക്കുകളിലും പെട്ടികളിലും ചോക്ലേറ്റുകള്‍ വാരിനിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online