Dailyhunt
ഇനി രേണു സുധിയല്ല, പകരം രേഷ്മ പി. തങ്കച്ചൻ; ഒടുവില്‍ ഇൻസ്റ്റഗ്രാമില്‍ പേര് മാറ്റി താരം, കാരണം ഇങ്ങനെ

ഇനി രേണു സുധിയല്ല, പകരം രേഷ്മ പി. തങ്കച്ചൻ; ഒടുവില്‍ ഇൻസ്റ്റഗ്രാമില്‍ പേര് മാറ്റി താരം, കാരണം ഇങ്ങനെ

Hashtag Online 1 week ago

ന്തരിച്ച ഹാസ്യനടൻ സുധിയുടെ ഭാര്യ രേണു സുധി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പേര് മാറ്റി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി വേരിഫൈ ചെയ്തതിന് പിന്നാലെയാണ് താരം ഈ മാറ്റം വരുത്തിയത്.

നിലവില്‍ രേഷ്മ തങ്കച്ചൻ എന്നാണ് ഇൻസ്റ്റഗ്രാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖകളിലെ പേര് തന്നെ വേരിഫിക്കേഷൻ സമയത്ത് നല്‍കേണ്ടതിനാലാണ് ഈ മാറ്റമെന്നാണ് കരുതുന്നത്. എങ്കിലും അക്കൗണ്ടിന്റെ യൂസർനെയിം ഇപ്പോഴും രേണു സുധി എന്ന് തന്നെയാണ് തുടരുന്നത്.

നേരത്തെയും രേണുവിന്റെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പല ചർച്ചകളും നടന്നിരുന്നു. രേണു സുധി എന്നത് യഥാർഥ പേരല്ലെന്നും രേഷ്മ തങ്കച്ചൻ എന്നല്ലേ പേരെന്നും ആരാധകർ ചോദിച്ചിരുന്നു. കൂടാതെ, പേരില്‍ നിന്ന് സുധിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ രേണു ശക്തമായി പ്രതികരിച്ചിരുന്നു. താൻ ഇപ്പോഴും സുധിയുടെ ഭാര്യ തന്നെയാണെന്നും മറ്റൊരു വിവാഹം കഴിക്കുന്നത് വരെ ഈ പേര് മാറ്റില്ലെന്നുമാണ് അന്ന് രേണു പറഞ്ഞിരുന്നത്.

നിലവില്‍ നാല് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമില്‍ താരത്തിനുള്ളത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന് ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ വിവരങ്ങളും രേണു പങ്കുവെക്കാറുണ്ട്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 14 കോടിയിലധികം പേർ തന്റെ അക്കൗണ്ട് സന്ദർശിച്ചതായി രേണു അറിയിച്ചു. സുധിയുടെ വിയോഗത്തിന് ശേഷവും സോഷ്യല്‍ മീഡിയയിലൂടെ രേണുവിനും കുടുംബത്തിനും വലിയ പിന്തുണയാണ് ആരാധകർ നല്‍കിവരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online