Dailyhunt
ലൈംഗിക അടിമയാക്കി; ആരാണ് JP Morgan ലേഡി ബോസിന്റെ ഉറക്കംകെടുത്തിയ ഇന്ത്യന്‍ യുവാവ് ചിരായു റാണ?

ലൈംഗിക അടിമയാക്കി; ആരാണ് JP Morgan ലേഡി ബോസിന്റെ ഉറക്കംകെടുത്തിയ ഇന്ത്യന്‍ യുവാവ് ചിരായു റാണ?

Hashtag Online 2 weeks ago

പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ മുൻ ജീവനക്കാരനായ ഇന്ത്യൻ വംശജൻ ചിരായു റാണ നല്‍കിയ ലൈംഗികാതിക്രമ പരാതി ചർച്ചയാകുന്നു.

താൻ ലോർണയുടെ 'ലൈംഗിക അടിമ'യെപ്പോലെ കഴിയാൻ നിർബന്ധിതനായെന്നും വംശീയമായ അധിക്ഷേപങ്ങള്‍ നേരിട്ടെന്നുമാണ് 35-കാരനായ ചിരായു ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ലോർണയും ബാങ്ക് അധികൃതരും പൂർണ്ണമായി തള്ളിക്കളഞ്ഞു.

ന്യൂയോർക്കിലെ കോടതിയില്‍ ഫയല്‍ ചെയ്ത ഹർജി പ്രകാരം, തന്നെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ ബോണസ് തുക വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചിരായു ആരോപിക്കുന്നു. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ലോർണ നിർബന്ധപൂർവ്വം ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായും പരാതിയിലുണ്ട്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച്‌ ജെപി മോർഗൻ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ തെളിവുകളൊന്നും കണ്ടെത്താനായില്ല. പരാതിക്കാരൻ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായില്ലെന്നാണ് ബാങ്ക് വക്താവ് വ്യക്തമാക്കിയത്.

ലോർണ ഹജ്‌ദിനി കഴിഞ്ഞ 15 വർഷമായി ജെപി മോർഗനില്‍ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയാണ്. 2011-ല്‍ അനലിസ്റ്റായി ജോലിയില്‍ പ്രവേശിച്ച അവർ 2021-ലാണ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തെത്തിയത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഹാർവാർഡ് ബിസിനസ് സ്കൂളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് 37-കാരിയായ ലോർണ. ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ അവർ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരമൊരു അതിക്രമം നടന്നിട്ടില്ലെന്നും സംഭവസ്ഥലത്ത് താൻ പോയിട്ടില്ലെന്നുമാണ് ലോർണയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുള്ളത്.

പരാതിക്കാരനായ ചിരായു റാണ നിലവില്‍ 'ബ്രെഗല്‍ സേഗ്‌മൗണ്ട്' എന്ന നിക്ഷേപ സ്ഥാപനത്തിലെ പ്രിൻസിപ്പല്‍ ആയി ജോലി ചെയ്യുകയാണ്. മുൻപ് ജെപി മോർഗനില്‍ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. മോർഗൻ സ്റ്റാൻലി, ക്രെഡിറ്റ് സ്വിസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും പ്രവർത്തിച്ച പരിചയമുള്ള ചിരായു റട്‌ജേഴ്‌സ് ബിസിനസ് സ്കൂളില്‍ നിന്നാണ് ബിരുദം നേടിയത്. കോടതിയില്‍ 'ജോണ്‍ ഡോ' എന്ന പേരിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇരുപക്ഷവും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഈ കേസ് സാമ്പത്തിക ലോകത്ത് വലിയ താല്പര്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online