Dailyhunt
മൂത്ത കുട്ടിക്കോണോ ഇളയ കുട്ടിക്കോണോ ബുദ്ധി കൂടുതല്‍ ? പഠനങ്ങള്‍ പറയുന്നതിങ്ങനെ

മൂത്ത കുട്ടിക്കോണോ ഇളയ കുട്ടിക്കോണോ ബുദ്ധി കൂടുതല്‍ ? പഠനങ്ങള്‍ പറയുന്നതിങ്ങനെ

Hashtag Online 1 week ago

രേ വീട്ടിലെ കുട്ടികളില്‍ ആർക്കായിരിക്കും കൂടുതല്‍ ബുദ്ധിശക്തി (IQ) ഉണ്ടാകുക എന്ന ചോദ്യത്തിന്, മൂത്ത കുട്ടികള്‍ക്കായിരിക്കും ഇളയവരേക്കാള്‍ കൂടുതല്‍ ചിന്താശേഷിയുണ്ടാകുക എന്നാണ് എഡിൻബറോ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നത്.

ഒരേ മാതാപിതാക്കളുടെ മക്കള്‍ക്കിടയില്‍ ഇത്തരത്തില്‍ ബുദ്ധിപരമായ വ്യത്യാസമുണ്ടാകുന്നതിന് ഗവേഷകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് മാതാപിതാക്കളുടെ ശ്രദ്ധയാണ്. ആദ്യത്തെ കുട്ടിക്ക് തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ പൂർണ്ണമായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നത് അവരുടെ മാനസിക വളർച്ചയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. കൂടാതെ, ഇളയ സഹോദരങ്ങളെ പല കാര്യങ്ങളും പഠിപ്പിക്കേണ്ടി വരുന്നത് മൂത്ത കുട്ടികളുടെ സ്വന്തം പഠനശേഷിയെയും അറിവിനെയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും ഈ ഗവേഷണം പറയുന്നു.

ഏകദേശം 5000 കുട്ടികളെ ജനനം മുതല്‍ 14 വയസ്സുവരെ തുടർച്ചയായി നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തില്‍ എത്തിയത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും ഇവരില്‍ വിവിധ തരത്തിലുള്ള പരിശോധനകള്‍ നടത്തിയിരുന്നു. അക്ഷരങ്ങള്‍ തിരിച്ചറിയുക, വാക്കുകള്‍ ഉറക്കെ വായിക്കുക, ചിത്രങ്ങള്‍ നോക്കി പദസമ്പത്ത് മനസ്സിലാക്കുക തുടങ്ങിയ കടമ്പകളില്‍ ഇളയവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് മൂത്ത കുട്ടികളാണ്. 'ജേണല്‍ ഓഫ് ഹ്യൂമൻ റിസോഴ്‌സസ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനഫലം വന്നത്.

ബുദ്ധിശക്തിയിലുള്ള ഈ ചെറിയ വ്യത്യാസം മൂത്ത കുട്ടികളെ അവരുടെ പില്‍ക്കാല ജീവിതത്തിലും സഹായിക്കാറുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനും ഉയർന്ന വരുമാനമുള്ള ജോലികള്‍ കണ്ടെത്താനും ഈ മേല്‍ക്കൈ അവർക്ക് കരുത്താകാറുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ജന്മനാ ഉള്ള കഴിവുകള്‍ക്കപ്പുറം കുട്ടിക്കാലത്ത് ലഭിക്കുന്ന വൈകാരികവും ബൗദ്ധികവുമായ പിന്തുണയാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online