Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൈലറ്റുമാര്‍ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ 'രഹസ്യ നിയമത്തിന്' പിന്നിലെ യാഥാര്‍ത്ഥ്യം

പൈലറ്റുമാര്‍ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ 'രഹസ്യ നിയമത്തിന്' പിന്നിലെ യാഥാര്‍ത്ഥ്യം

Hashtag Online 1 month ago

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ആക്രമണശ്രമത്തെ ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ വാർത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

ഈ സംഭവത്തോടെ പൈലറ്റുമാരുടെ ജോലിരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും അറിയാൻ ആളുകള്‍ക്ക് കൗതുകമേറി. ഇതില്‍ സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിമാനത്തിലെ പൈലറ്റുമാരുടെ ഭക്ഷണരീതി. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് എയർലൈനുകള്‍ ഒരിക്കലും ഒരേ ഭക്ഷണം നല്‍കില്ല. ഇത് അവരുടെ മുൻഗണനയോ പദവിയോ നോക്കിയല്ല, മറിച്ച്‌ കോക്പിറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുൻകരുതലാണ്.

ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന അപായ സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് ഈ പ്രോട്ടോക്കോളിന് പിന്നിലെ പ്രധാന കാരണം. വിമാന യാത്രയ്ക്കിടെ അബദ്ധത്തില്‍ കേടായതോ അണുബാധയുള്ളതോ ആയ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയേറെയാണ്. ക്യാപ്റ്റനും ഫസ്റ്റ് ഓഫിസറും ഒരേ സമയം ഒരേ ഭക്ഷണം കഴിച്ച്‌ രണ്ടുപേർക്കും ഒരുപോലെ ഭക്ഷ്യവിഷബാധ ഏറ്റാല്‍ അത് വൻ ദുരന്തത്തിന് വഴിവയ്ക്കും. കോക്പിറ്റിലുള്ള രണ്ടുപേർക്കും അസ്വസ്ഥത ഉണ്ടായാല്‍ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആരുമുണ്ടാകില്ല. ഇത് ഒഴിവാക്കാനാണ് രണ്ടുപേർക്കും വ്യത്യസ്ത വിഭവങ്ങള്‍ നല്‍കുന്നത്. ഒരാള്‍ക്ക് അസുഖം ബാധിച്ചാലും മറ്റേ പൈലറ്റ് പൂർണ ആരോഗ്യവാനായി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.

വ്യത്യസ്ത ഭക്ഷണങ്ങള്‍ നല്‍കുന്നതില്‍ മാത്രം ഈ സുരക്ഷാ മുൻകരുതല്‍ അവസാനിക്കുന്നില്ല. ദീർഘദൂര സർവീസുകളില്‍ ഇരു പൈലറ്റുമാരും ഒരേ സമയത്തല്ല ഭക്ഷണം കഴിക്കുന്നത്. ആദ്യ പൈലറ്റ് ഭക്ഷണം കഴിച്ച്‌ നിശ്ചിത സമയം കഴിയുമ്പോള്‍ അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നു. ആദ്യത്തെയാള്‍ക്ക് അല്പമെങ്കിലും അസ്വസ്ഥത തോന്നിയാല്‍, കോ-പൈലറ്റ് ആ ഭക്ഷണം കഴിക്കുന്നത് പൂർണമായി ഒഴിവാക്കുകയും വിമാന നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളെ ശാന്തമായി നേരിടാൻ ഇത് ക്രൂവിന് സമയം നല്‍കുന്നു.

വ്യോമയാന ചരിത്രത്തിലെ ചില കയ്പേറിയ അനുഭവങ്ങളാണ് ഇത്തരമൊരു രീതിക്ക് തുടക്കമിട്ടത്. 1975-ല്‍ ആങ്കറേജ് വഴി ടോക്കിയോയില്‍ നിന്ന് കോപ്പൻഹേഗനിലേക്ക് പറന്ന ഒരു ചാർട്ടർ വിമാനത്തില്‍, കേടായ ഭക്ഷണം കഴിച്ച്‌ 190-ലധികം യാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങള്‍ക്കും കടുത്ത ഭക്ഷ്യവിഷബാധ ബാധിച്ചിരുന്നു. അന്ന് പൈലറ്റുമാർ ആ ഭക്ഷണം കഴിക്കാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനാണ് എയർലൈനുകള്‍ പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തില്‍ കർശന നിയന്ത്രണം കൊണ്ടുവന്നത്. ഒരു ചെറിയ പിഴവോ ഒരു ഘടകത്തിന്റെ തകരാറോ കാരണം മുഴുവൻ സിസ്റ്റവും നിലയ്ക്കുന്ന അവസ്ഥ ഒഴിവാക്കുക എന്ന 'സിംഗിള്‍ പോയിന്റ് ഓഫ് ഫെയ്‌ലിയർ' നയമാണ് ഇതിന് പിന്നില്‍.

പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തില്‍ രാജ്യാന്തര വ്യോമയാന സംഘടനയായ ICAO യാതൊരു ആഗോള നിയമവും അടിച്ചേല്‍പ്പിച്ചിട്ടില്ല. എന്നാല്‍ പ്രമുഖ എയർലൈനുകളെല്ലാം തങ്ങളുടെ സ്വന്തം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന്റെ ഭാഗമായി ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പൈലറ്റുമാർക്ക് നല്‍കുന്ന ഭക്ഷണങ്ങള്‍ പ്രത്യേകം ബാച്ചുകളിലായാണ് പാക്ക് ചെയ്യുന്നത്; ഒരു പൈലറ്റിന് ചിക്കൻ നല്‍കിയാല്‍ മറ്റേയാള്‍ക്ക് മീനോ, പാസ്തയോ, സസ്യാഹാരമോ ആയിരിക്കും നല്‍കുക.

ഫ്ലൈറ്റ് അറ്റൻഡന്റുകള്‍ക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമല്ല എന്ന സംശയം സ്വാഭാവികമാണ്. വിമാനത്തില്‍ ഒട്ടേറെ കാബിൻ ക്രൂ അംഗങ്ങള്‍ ഉള്ളതിനാല്‍ ഒരാള്‍ക്ക് അസുഖം വന്നാലും മറ്റുള്ളവർക്ക് ആ ജോലി ഏറ്റെടുക്കാൻ സാധിക്കും. എന്നാല്‍ കോക്പിറ്റില്‍ രണ്ട് പൈലറ്റുമാർ മാത്രമേയുള്ളൂ എന്നതിനാല്‍ അവിടെ യാതൊരു വിട്ടുവീഴ്ചകള്‍ക്കും സ്ഥാനമില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online