2026 ഏപ്രില്‍ 4-ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് (DC), മുംബൈ ഇന്ത്യൻസ് (MI) ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥൻ ചിയർലീഡർമാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സ്റ്റേഡിയത്തിനുള്ളില്‍ ബൗണ്ടറി ലൈനിന് സമീപം നിന്ന് ചിയർലീഡർമാർ നൃത്തം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥൻ അത് ഫോണില്‍ റെക്കോർഡ് ചെയ്യുന്നതാണ് വൈറലായ ചിത്രത്തിലുള്ളത്. '@bcci_x' എന്ന എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി. പോലീസ് ഉദ്യോഗസ്ഥനൊപ്പം മറ്റൊരു ആരാധകനും ദൃശ്യങ്ങള്‍ പകരർത്തുന്നത് ചിത്രത്തില്‍ കാണാം.
സംഭവത്തിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തി. "ഡല്‍ഹി പോലീസ് ദില്‍ കി പോലീസ്" എന്നും, ചിയർലീഡർമാരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ തിരിച്ചറിയാൻ വേണ്ടിയുള്ള സുരക്ഷാ മുൻകരുതലാണോ ഇതെന്നും പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

