Dailyhunt
'ബിജെപിയുടെ മുഖം വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്രീകണ്ഠൻ

'ബിജെപിയുടെ മുഖം വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്രീകണ്ഠൻ

JAIHIND TV 1 week ago

പാലക്കാട് നഗരസഭയില്‍ നടന്ന 'വോട്ടിന് നോട്ട്' വിവാദം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാക്കുമെന്ന് വി.

കെ. ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ബിജെപിയുടെ യഥാർത്ഥ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞുവെന്നും, ഉത്തരേന്ത്യൻ മാതൃകയിലുള്ള ആസൂത്രിതമായ പണം കൈമാറ്റമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് നേരത്തെ പ്രതീക്ഷിച്ചിരുന്ന 15,000 വോട്ടുകളുടെ ഭൂരിപക്ഷം ഈ പുതിയ സാഹചര്യത്തില്‍ മറികടക്കുമെന്നാണ് എംപിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും ഈ ‘ഡീല്‍’ ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കെതിരായ കേസുകളില്‍ സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്ക് ഈ ഒത്തുകളിയുടെ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു.

ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തില്‍ ബിജെപി കാര്യമായ പ്രതിഷേധം ഉയർത്താത്തത് സിപിഎമ്മുമായുള്ള ധാരണയുടെ ഭാഗമാണെന്ന് ശ്രീകണ്ഠൻ ആരോപിച്ചു. പരസ്പര സഹായത്തോടെയുള്ള ഈ രാഷ്ട്രീയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: JAIHIND TV