Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ഷെന്‍ഷെന്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്നിന് ചൈന മാസ്റ്റേഴ്‌സിലും തിരിച്ചടി. കാനഡയുടെ ലോക ഒമ്പതാം റാങ്കുകാരനായ വിക്ടര്‍ ലായിയോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റാണ് ലക്ഷ്യ ആദ്യറൗണ്ടില്‍ തന്നെ പുറത്തായത്.

38 മിനിറ്റ് നീണ്ട മത്സരത്തില്‍ 14-21, 7-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

മത്സരത്തിന്റെ തുടക്കത്തില്‍ 4-0ന് മുന്നിലെത്തിയ ലക്ഷ്യക്ക് പിന്നീട് ആ മികവ് തുടരാനായില്ല. ലായിയുടെ മികച്ച പ്രതിരോധത്തിന് മുന്നില്‍ ഇന്ത്യന്‍ താരത്തിന് റാലികള്‍ സ്വന്തമാക്കാന്‍ ബുദ്ധിമുട്ടി. ബാക്ക്ഹാന്‍ഡ് സൈഡ്ലൈനിലേക്ക് ലക്ഷ്യ വരുത്തിയ പിഴവുകളും കനേഡിയന്‍ താരം കൃത്യമായി മുതലെടുത്തു. ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ ലായി ഇടവേളയ്‌ക്ക് ശേഷവും സമ്മര്‍ദം തുടര്‍ന്നു. നീണ്ട റാലികളിലൂടെ ലക്ഷ്യയുടെ ആക്രമണങ്ങളെ പ്രതിരോധിച്ച താരം ഇന്ത്യന്‍ താരത്തെ കൂടുതല്‍ പിഴവുകളിലേക്ക് നയിച്ചു.

രണ്ടാം ഗെയിമില്‍ 11-4ന് മുന്നിലെത്തിയ ലായി പിന്നീട് ലക്ഷ്യയ്‌ക്ക് തിരിച്ചുവരവിന് അവസരം നല്‍കിയില്ല. തുടര്‍ച്ചയായ അണ്‍ഫോഴ്‌സ്ഡ് എററുകള്‍ കൂടി വന്നതോടെ കനേഡിയന്‍ താരം ഗെയിം 21-7ന് സ്വന്തമാക്കി. ഇതോടെ മത്സരം 38 മിനിറ്റില്‍ അവസാനിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV