Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആചാരങ്ങളുടെ ഭാഗമായി ബോംബിടുന്നയിടത്ത് കെട്ടിയിട്ടു ; പരാതിയുമായി ഫ്രഞ്ച് പൈലറ്റ്

ആചാരങ്ങളുടെ ഭാഗമായി ബോംബിടുന്നയിടത്ത് കെട്ടിയിട്ടു ; പരാതിയുമായി ഫ്രഞ്ച് പൈലറ്റ്

പാരിസ് : ലക്ഷ്യസ്ഥാനത്ത് കെട്ടിയിട്ട് തലയ്ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയെന്ന പരാതിയുമായി ഫ്രഞ്ച് വ്യോമ സേന പൈലറ്റ് രംഗത്ത്. ആചാരങ്ങളുടെ ഭാഗമായി ലക്ഷ്യസ്ഥാനത്ത് കെട്ടിയിട്ടെന്ന പരാതിയാണ് ലഭിച്ചിരിക്കുന്നത്. പൈലറ്റിന്റെ അഭിഭാഷകനായ ഫ്രെഡറിക് ബെര്‍ണയാണ് ഇത് സംബന്ധിച്ച വിവരങ്ങളുമായി മാദ്ധ്യമങ്ങളെ സമീപിച്ചത്.

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ഫ്രഞ്ച് മെഡിറ്ററേനിയന്‍ ദ്വീപായ കോര്‍സികയിലെ സോളന്‍സാരയിലെ യുദ്ധവിമാന യൂണിറ്റിലാണ് ഇത് നടന്നതെന്ന് പരാതിയില്‍ പറയുന്നു. തലയില്‍ തുണിയിട്ട് മറച്ച്‌ ഇയാളെ ചിലര്‍ ചേര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൈകളും കാലുകളും കൂട്ടിക്കെട്ടി അവിടെ ബന്ധിച്ചു.

ഇതിന് തെളിവായി നിരവധി ചിത്രങ്ങളും വീഡിയോകളും അഭിഭാഷകന്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്ത് കെട്ടിയിട്ട ആളുടെ അടുത്ത് കൂടെ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനങ്ങളില്‍ നിന്നും വെടിയുതിര്‍ക്കുന്ന ശബ്ദങ്ങളും കേട്ടിരുന്നതായി പൈലറ്റ് മൊഴി നല്‍കി.

എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഫ്രഞ്ച് വ്യോമ സേന വക്താവ് കേണല്‍ സ്റ്റിഫേന്‍ സ്‌പെറ്റ് അറിയിച്ചു. എന്നാല്‍ ഇതിലുള്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2021 ഏപ്രിലില്‍ ഇവര്‍ക്ക് ശിക്ഷ നല്‍കി എന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് വിവരം ലഭിച്ചില്ലെന്ന് പൈലറ്റിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. നിലവില്‍ അദ്ദേഹ വ്യോമ സേന പൈലറ്റായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

Tags:

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV