തിരുവനന്തപുരം: ആരാധകരില്‍ ആവേശം നിറച്ച്‌ മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡര്‍ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.">
Saturday, 25 Sep, 6.49 pm ജനം ടിവി

ഹോം
ആദ്യമായി വാങ്ങിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍: ഏറ്റെടുത്ത് ആരാധകര്‍

>

തിരുവനന്തപുരം: ആരാധകരില്‍ ആവേശം നിറച്ച്‌ മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡര്‍ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി വാങ്ങിയ കാറാണിത്.

മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. വാഹനങ്ങളോടുള്ള താരത്തിന്റെ ഇഷ്ടം പണ്ടുമുതലെ ആരാധകര്‍ക്ക് സുപരിചിതമാണ്. കെസിടി 4455 എന്ന വാഹനം 22 ഓഗസ്റ്റ് 1986 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താരത്തിന്റെ വാഹനമാണ്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 'പഴയമോഡല്‍ കാറിന് മുന്നില്‍ പഴയ സ്റ്റൈല്‍ പോസുമായി ലാലേട്ടന്‍' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒരു മാസം മുന്നേ ചിത്രം പോസ്റ്റ് ചെയ്യാമായിരുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വാഹനം രജിസ്റ്റര്‍ ചെയ്ത് 35 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനാലാണിത്.

Posted by Mohanlal on Saturday, September 25, 2021

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top