ന്യൂഡല്‍ഹി: ആൻഡമാൻ സമുദ്ര മേഖലയില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ നേരത്തെ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. അതനുസരിച്ച്, ഇന്ന് (മെയ് 16) തെക്കൻ ബംഗാള്‍ ഉള്‍ക്കടലിലും ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സെപ്റ്റംബർ വരെ തുടരും. സാധാരണയായി ജൂണില്‍ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ആണ് ഈ വർഷം നേരത്തെ ആരംഭിച്ചത് .
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സാധാരണയേക്കാള്‍ 6 ദിവസം മുമ്പ് മെയ് 26 ന് കേരളത്തില്‍ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

