Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; 'വികസിത ഭാരത'ത്തിനായി ഒരുമിച്ച്‌ മുന്നേറാം: പ്രധാനമന്ത്രി

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; 'വികസിത ഭാരത'ത്തിനായി ഒരുമിച്ച്‌ മുന്നേറാം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച ജന്മദിന ആശംസകള്‍ക്കും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഓരോ വാക്കിലൂടെയും ലഭിച്ച സ്‌നേഹവും ഊഷ്മളതയും താന്‍ ഏറെ വിലമതിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിനുള്ള പുതിയ ഊര്‍ജമാണ് ഈ സ്‌നേഹവും പിന്തുണയും നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസം മുഴുവന്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാവരും ഒരുമിച്ച്‌ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV