Dailyhunt
ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; കൊറോണ രോഗി മരിച്ചു

ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; കൊറോണ രോഗി മരിച്ചു

ആലപ്പുഴ : ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കൊറോണ രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.

പുലര്‍ച്ചെയോടെയായിരുന്നു അപകടം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി എരമല്ലൂരിലായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഡ്രൈവര്‍ സന്തോഷ് ഗുരുതരാവസ്ഥയിലാണ്.
ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവരും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV