Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി; യുവതിയെ നാല് ദിവസമായി കാണാനില്ല

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി; യുവതിയെ നാല് ദിവസമായി കാണാനില്ല

കോഴിക്കോട്: ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.

താമരശ്ശേരി കൈതപ്പൊയില്‍ തെക്കെപറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന (30)യെയാണ് കാണാതായത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ജസീന ഇറങ്ങിയത്. എന്നാല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജസീനയുടെ മൊബൈല്‍ ഫോണിന്റെ അവസാനമായി ലഭിച്ച ലൊക്കേഷന്‍ പേരാമ്പ്രയിലാണെന്നാണ് വിവരം. കാണാതാകുമ്പോള്‍ വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. ജസീനയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

താമരശ്ശേരി പോലീസ് സ്റ്റേഷന്‍: 0495 222 2240
സുമിന്‍ ജി: 94979 75716, 94064 14401

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV