ആദ്യ ഫലങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ച് നന്ദി പറയുന്ന കൊയ്ത്തുത്സവത്തിന് അബുദാബി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തുടക്കമായി. പതിറ്റാണ്ടുകളായി ദേവാലയാങ്കണത്തില്‍ നടത്തിയിരുന്ന കൊയ്ത്തുത്സവം ഈവര്‍ഷം 'സര്‍വ്വ ലോകത്തിനും സൗഖ്യവും യു.എ.ഇക്ക് അനുഗ്രഹവും' എന്ന ആശയത്തില്‍ 'ഗ്ലോറിയ 2020' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ അടക്കമുള്ള ചടങ്ങുകളായാണ് നടക്കുന്നത്. ഡിസംബര്‍ 25 വരെ പരിപാടികള്‍ നീണ്ടുനില്‍ക്കും. 'ഗ്ലോറിയ 2020' ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ശശി തരൂര്‍.എം.പി ,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രഭാഷണം നിര്‍വഹിച്ചു.

