മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നു. ഇതുവരെ 5000ത്തിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ആരോഗ്യ മന്ത്രി ഫഈഖ അല്‍ സലേഹ്, ആഭ്യന്തര മന്ത്രി ഹിസ് എക്സലന്‍സി ജനറല്‍ റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, ധനകാര്യ, സാമ്ബത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരാണ് ആദ്യ ഡോസ് സ്വീകരിച്ച മറ്റു പ്രമുഖര്‍.
രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പരീക്ഷണത്തിന് സന്നദ്ധരായി കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ബഹ്‌റൈന്‍ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉള്‍പ്പടെ നിരവധി പ്രമുഖരായവരും വാക്‌സിന്‍ പരീക്ഷണത്തിന് ഭാഗമായിട്ടുണ്ട്.

