Dailyhunt
ബംഗാളില്‍ ഗുണ്ടായിസത്തിന്റെ അന്ത്യം'; ബിജെപിയുടെ വിജയത്തെ വാനോളം പുകഴ്‌ത്തി സ്വാതി മാലിവാള്‍

ബംഗാളില്‍ ഗുണ്ടായിസത്തിന്റെ അന്ത്യം'; ബിജെപിയുടെ വിജയത്തെ വാനോളം പുകഴ്‌ത്തി സ്വാതി മാലിവാള്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഐതിഹാസിക വിജയത്തെ അഭിനന്ദിച്ച്‌ രാജ്യസഭാ എംപി സ്വാതി മാലിവാള്‍.

ദശാബ്ദങ്ങളായി ബംഗാളിനെ വേട്ടയാടിയിരുന്ന അക്രമ രാഷ്‌ട്രീയത്തിനും പ്രീണന രാഷ്‌ട്രീയത്തിനും ജനങ്ങള്‍ അറുതി വരുത്തിയിരിക്കുകയാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ക്കും കഠിനാധ്വാനികളായ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

'പശ്ചിമ ബംഗാളില്‍ ബിജെപി കുറിക്കുന്നത് ചരിത്രപരമായ വിജയമാണ്. ഗുണ്ടായിസവും വോട്ട് ബാങ്ക് പ്രീണനവും കൊണ്ട് ബംഗാളിനെ ശ്വാസം മുട്ടിച്ചവര്‍ക്കുള്ള മറുപടിയാണിത്. അസമിലും പുതുച്ചേരിയിലും ബിജെപിയും എന്‍ഡിഎയും ഭരണം നിലനിര്‍ത്താന്‍ പോകുകയാണ്. ഈ ഉജ്ജ്വല നേട്ടത്തില്‍ ഓരോ ബിജെപി പ്രവര്‍ത്തകനും അഭിമാനിക്കാം.'

എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ദേശീയ രാഷ്‌ട്രീയത്തിലെ മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സ്വാതി മാലിവാളിന്റെ പ്രതികരണം ഇതിനോടകം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ബംഗാളിലെ മാറ്റം രാജ്യത്തിന്റെ ജനാധിപത്യത്തിന് പുതിയ കരുത്ത് പകരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV