Dailyhunt
ബര്‍ഗി ഡാമില്‍ ക്രൂയിസ് ബോട്ട് മുങ്ങി വന്‍ ദുരന്തം: നാല് മരണം, 11 പേരെ കാണാതായി

ബര്‍ഗി ഡാമില്‍ ക്രൂയിസ് ബോട്ട് മുങ്ങി വന്‍ ദുരന്തം: നാല് മരണം, 11 പേരെ കാണാതായി

ബല്‍പൂര്‍: നര്‍മ്മദ നദിയുടെ ഉള്‍നാടന്‍ ജലാശയമായ ബര്‍ഗി ഡാമില്‍ മുപ്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മറിഞ്ഞ് നാല് മരണം.

ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന ഉടന്‍ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി 15 പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഇതുവരെ നാല് മൃതദേഹങ്ങളാണ് വീണ്ടെടുത്തിട്ടുള്ളത്. കാണാതായ ബാക്കി 11 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും അതിശക്തമായ കാറ്റുമാണ് ബോട്ടപകടത്തിന് കാരണമായതെന്ന് അധികൃതര്‍ കരുതുന്നു.

പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തുന്നു. രക്ഷപ്പെടുത്തിയവരെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച്‌ ജബല്‍പൂര്‍ കളക്ടര്‍ രാഘവേന്ദ്ര സിംഗ് പ്രതികരിച്ചു. 15 പേരെ ഇതിനോടകം രക്ഷിക്കാനായെന്നും കാണാതായ മറ്റുള്ളവര്‍ക്കായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

വിനോദസഞ്ചാരത്തിന് എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നവരിലധികവും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV