പാറ്റ്ന: ബീഹാറില്‍ ബിജെപി വക്താവിന് വെടിയേറ്റു. അസ്ഫര്‍ ഷംസിക്ക് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന.
അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ ഷംസിക്ക് ജമാല്‍പൂര്‍ കോളേജിന് സമീപത്തുവെച്ചാണ് വെടിയേറ്റത്. കോളേജില്‍ സഹപ്രവര്‍ത്തകനുമായി അടുത്തിടെ ഷംസി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
വെടിയേറ്റതിന് പിന്നാലെ ഷംസിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ പോകുന്ന വഴിയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നും ഷംസിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. ഷംസിയുമായി തര്‍ക്കമുണ്ടായ സഹപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് പറഞ്ഞു.
Tags:

