Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി ബീമാപള്ളി പ്രദേശത്ത് നടത്തിയ വ്യാപക പരിശോധനയില്‍ 37 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ (എസിപി) നേതൃത്വത്തിലുള്ള ഓപ്പറേഷൻ അഡീഷണല്‍ സ്ക്വാഡ് ബീമാപള്ളിക്ക് സമീപമുള്ള വിവിധ കടകളില്‍ നടത്തിയ പരിശോധനയിലാണ് വൻ തോതില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ആകെ വിപണിവില 37 ലക്ഷം രൂപയില്‍ കൂടുതലാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV