Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യ ക്ലിനിക്കിന് സമീപം നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം. ജെ.പി. നഗറിലെ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്യുന്ന മധുമിത (26)യ്‌ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ആക്രമണത്തിനിടെ ആസിഡ് ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മധുമിതയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ജെ.പി. നഗര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയായ വെങ്കിടേഷിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

പൊലീസ് പറയുന്നതനുസരിച്ച്‌, തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ വെങ്കിടേഷ് മധുമിതയെ പിന്തുടര്‍ന്നെത്തിയാണ് ആക്രമിച്ചത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉടന്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് മധുമിത. 2023ലാണ് മധുമിതയും വെങ്കിടേഷും വിവാഹിതരായത്. ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV