Dailyhunt
ഭാരതീയ വിചാരകേന്ദ്രം 'പൂര്‍ണം': വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

ഭാരതീയ വിചാരകേന്ദ്രം 'പൂര്‍ണം': വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തിരുവനന്തപുരം: പത്താം ക്ലാസ് മുതല്‍ ഡിഗ്രി ആദ്യ വര്‍ഷം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് സ്‌കില്‍സ്, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ ഭാരതീയ വിചാരകേന്ദ്രം 'പൂര്‍ണം' എന്ന പേരില്‍ ദ്വിദിന പഠന പരിപാടി സംഘടിപ്പിക്കുന്നു.

മെയ് 9, 10 തീയതികളില്‍ സ്റ്റ്യാച്യൂ സംസ്‌കൃതി ഭവനില്‍ നടക്കുന്ന പൂര്‍ണം പരിപാടിയില്‍ ഡോ. എസ്. രാജുകൃഷ്ണന്‍, ഡോ. പി. ആര്‍. വെങ്കിട്ടരാമന്‍, ഡോ. എം.കെ.സി. നായര്‍, ഡോ. അരുണ്‍ ബി. നായര്‍, ഡോ. അരുണ്‍ സുരേന്ദ്രന്‍, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍, ബി. രമേശ് കുമാര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ഡ്രീം ജോബ്സ് ഫോര്‍ ടുമാറോ, ഗ്ലോബല്‍ കോംപീറ്റന്‍സ്, ആര്‍ട്ട് ഓഫ് ഫെയ്‌ലുവര്‍ ആന്റ് ദി സയന്‍സ് ഓഫ് ലാഫ്റ്റര്‍, എ.ഐ- ഓപ്പര്‍ച്യൂണിറ്റീസ് ആന്റ് ചലഞ്ചസ്, ഐഎഎസ് ഡ്രീം - മിത്ത്‌സ് ആന്റ് റിയാലിറ്റീസ്, എറ്റേണല്‍ വാല്യൂസ് ആന്റ് ദി യങ് മൈന്‍ഡ് - എ മോഡേണ്‍ പെര്‍സ്‌പെക്റ്റീവ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ മേയ് 7ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക് ഡോ. വിജയകുമാരന്‍ നായര്‍, കണ്‍വീനര്‍, പൂര്‍ണം, സംസ്‌കൃതി ഭവന്‍, ജി.പി.ഒ ലൈന്‍, തിരുവനന്തപുരം: 9074083141, 8281465082.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV