Saturday, 11 Jul, 1.38 pm ജനം ടിവി

ഹോം
ചൈനയിലെ ടോയ് മാര്‍ക്കറ്റിനോട് കിടപിടിക്കാന്‍ ഗുജറാത്ത് ഒരുങ്ങുന്നു; കൈ കോര്‍ക്കുന്നത് 150ഓളം കമ്ബനികള്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി സാക്ഷാത്ക്കരിക്കാനൊരുങ്ങി ഗുജറാത്ത്. ചൈനയിലെ ടോയ് മാര്‍ക്കറ്റിനോട് കിടപിടിക്കുന്ന തരത്തില്‍ സജ്ജമാകാനൊരുങ്ങുകയാണ് ഗുജറാത്തിലെ മോര്‍ബി നഗരം. ഇതിനായി 150ഓളം കമ്ബനികളാണ് പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നത്.

ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലോക്ക് നിര്‍മ്മാതാക്കളായ അജന്ത-ഒറേവ ഗ്രൂപ്പും സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സഹകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു കഴിഞ്ഞെന്ന് അജന്ത ഗ്രൂപ്പ് എംഡി ജയ്‌സുഖ് പട്ടേല്‍ അറിയിച്ചു. നിലവില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈദ്യുതോപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാനാണ് ഈ കമ്ബനികള്‍ പദ്ധതിയിടുന്നത്.

ഇന്ത്യയിലെ സെറാമിക് ടൈലുകളുടെ ഹബ് എന്നാണ് മോര്‍ബി അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന 80 ശതമാനം സെറാമിക് ടൈലുകളും ഇവിടെയാണ് ഉത്പ്പാദിപ്പിക്കുന്നത്. അജന്ത പ്ലാന്റും മോര്‍ബിയിലാണ് സ്ഥിതി ചെയ്യുന്നത്. സെറാമിക് ടൈലുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ഇന്ത്യയിലെ കമ്ബനികളുടെ ശ്രമം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top