കര്‍ഷക സമരവേദിയില്‍ പട്ടിക ജാതി യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തി പോലീസ് ബാരിക്കേഡില്‍ കെട്ടിതൂക്കിയ നിഹാംഗുകള്‍.
കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ നിഹാംഗുകള്‍ സമരവേദികളില്‍ സജീവമാണ്. സമരത്തിന്റെ തുടക്കത്തില്‍ ലഭിച്ച അമിത മാദ്ധ്യമശ്രദ്ധയാണ് ഇവരെ സമരക്കാര്‍ക്കൊപ്പം ഉറപ്പിച്ചത്. സമരവേദിയിലെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നിഹാംഗുകളുമായി ബന്ധമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറയുന്നുണ്ടെങ്കിലും നിഹാംഗുകളുടെ ശക്തമായ പിന്തുണ കഴിഞ്ഞ ദിവസം വരെ ഒപ്പം ഉണ്ടായിരുന്നു.
കുതിരപ്പുറത്ത് കുന്തവും വാളും മറ്റ് ആയുധങ്ങളുമായി സമരവേദിയിലെത്തിയ ഇവര്‍ക്ക് മാദ്ധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യവും വലുതായിരുന്നു. മലയാള മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഇവരെ പുകഴ്‌ത്തി ദൃശ്യവാര്‍ത്തകളും ലേഖനങ്ങളും നല്‍കി. ചില ചാനലുകള്‍ ഇവരുടെ ചരിത്രവും നിലപാടുകളും ഉയര്‍ത്തിക്കാട്ടി പ്രത്യേക വാര്‍ത്താധിഷ്ഠിത പരിപാടികള്‍ വരെ സംപ്രേഷണം ചെയ്തു. എന്നാല്‍ സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തോടെ ഇവരുടെ കഥകള്‍ പാടി നടന്ന മാദ്ധ്യമങ്ങള്‍ ഇവരുടെ മറ്റൊരു മുഖമാണ് കണ്ടത്.
ജീവന് വേണ്ടി അവസാന പിടച്ചിലും പിടഞ്ഞു കേണ ഒരാളെ നിര്‍ദ്ദയം കൊലപ്പെടുത്തിയതോടെ നിഹാംഗുകളുടെ യഥാര്‍ത്ഥ രീതി മറനീക്കി പുറത്തുവരികയാണ്. സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന പേരില്‍ നടത്തിയ കൊലപാതകം രാജ്യത്തെ നിയമസംവിധാനങ്ങളെ കൈയ്യിലെടുക്കുന്നതായിരുന്നു.
കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗിന്റെ കൈപ്പത്തിയും കാലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന പേരിലായിരുന്നു ഇത്രയും കടുത്ത ശിക്ഷ നല്‍കിയത്. ഹരിയാനയിലെ സോനിപ്പട്ട് ജില്ലയിലെ കുണ്ഡ്ലിയിലായിരുന്നു താലിബാനെപ്പോലും നാണിപ്പിക്കുന്ന ശിക്ഷ നിഹാംഗുകള്‍ നടപ്പാക്കിയത്.
കര്‍ഷക പ്രക്ഷോഭത്തിനായെത്തി ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയടക്കം കൊലപ്പെടുത്തുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തത് നിഹാംഗുകളായിരുന്നു. സമരത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ആയുധങ്ങളുമായി പോലീസുകാരെ ആക്രമിക്കുകയും ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി സമരനേതാക്കള്‍ ഉപയോഗപ്പെടുത്തിയതും ഇവരെ തന്നെ.
ഡല്‍ഹിയിലെ സമരത്തിന് വലിയ മാദ്ധ്യമശ്രദ്ധ ലഭിച്ചതോടെയാണ് നിഹാംഗുകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നീല പരമ്ബരാഗത വസ്ത്രവും തലപ്പാവും ധരിച്ച്, പടച്ചട്ടയണിഞ്ഞ്, ഊരിപ്പിടിച്ച വാളും കുന്തവുമേന്തി കുതിരപ്പുറത്തായിരുന്നു വരവ്. സമരവേദിക്ക് സമീപം പലപ്പോഴും ബസുകള്‍ക്കും മറ്റ് പൊതുവാഹനങ്ങള്‍ക്കും നേരെ കുന്തവും വാളും ഉപയോഗിച്ച് ഇവര്‍ അക്രമം അഴിച്ചുവിട്ടു.
സമരത്തിന്റെ വിജയം മുന്നില്‍കണ്ടും അന്ധമായ കേന്ദ്രസര്‍ക്കാര്‍ വിരോധവും മൂലം ഒരു വിഭാഗം മാദ്ധ്യമങ്ങളും സമരക്കാരും ഇതൊക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിഹാംഗുകളുടെ തനിനിറം പുറത്തുവന്നതോടെ ഈ മാദ്ധ്യമങ്ങളും മലക്കം മറിഞ്ഞിരിക്കുകയാണ്.
'അകാലി' അഥവാ അനശ്വരരായവര്‍ എന്നാണ് നിഹാംഗ് എന്ന വാക്കിന്റെ അര്‍ത്ഥം. ഗുരു ഹര്‍ഗോബിന്ദ് ആരംഭിച്ച 'അകാലി ദള്‍' എന്നതില്‍ നിന്നുണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകള്‍. മരണമില്ലാത്ത സൈന്യം അഥവാ ദൈവത്തിന്റെ സൈന്യം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. സാധാരണ സിഖുകാരില്‍ നിന്ന് വ്യത്യസ്തമായ പ്രാര്‍ത്ഥനകളും ആചാരങ്ങളുമാണ് നിഹാംഗുകള്‍ പിന്തുടരുന്നത്. ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് നിഹാംഗുകളുടെ നിയമം.
എന്നാല്‍ ഈ നിയമങ്ങളൊക്കെ കാറ്റില്‍പറത്തിയായിരുന്നു നിരായുധനായ ലഖ്ബീര്‍ സിംഗിനെ നിഹാംഗുകള്‍ ക്രൂരമായി കൊലചെയ്തത്. സിഖ് മതസ്ഥാപകനാ ഗുരു ഗോവിന്ദ് സിംഗ് 1699 ല്‍ രൂപം നല്‍കിയ സൈന്യമാണ് നിഹാംഗുകള്‍. ഇവര്‍ ധരിക്കുന്ന നീല വസ്ത്രം ദേശ സ്‌നേഹത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയുന്നത്. തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ബലികഴിച്ച് കര്‍ഷക സമരനേതാക്കളുടെ പ്രേരണയില്‍ രാജ്യത്തിനെതിരെ കലാപം സൃഷ്ടിക്കുകയാണ് നിഹാംഗുകളിപ്പോള്‍.

