കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടിയില്‍ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ആരോപണങ്ങള്‍ നേരിടുന്ന ഒരു ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാൻ ഇത്രയും തിടുക്കം കാണിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു.
ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ സർക്കാർ തിടുക്കത്തില്‍ തീരുമാനമെടുത്തതായും കോടതി വിമർശിച്ചു. സ്ഥാനക്കയറ്റം നിലവിലെ ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.
എഡിജിപിയെ ഡിജിപിയായി നിയമിക്കുമ്പോള്‍ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിലും ഹൈക്കോടതിക്ക് അതൃപ്തി രേഖപ്പെടുത്തി.
ഹർജിയില്‍ സർക്കാരിന്റെ നടപടി സംബന്ധിച്ച് വിശദീകരണം തേടിയ കോടതി, നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചോയെന്ന കാര്യവും പരിശോധിക്കുമെന്ന് വ്യക്തമാക്കി. കേസ് തുടർപരിഗണനയ്‌ക്ക് മാറ്റി.

