Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് പരസ്യ ചിത്രീകരണത്തിനിടെ അപകടം; ഡല്‍ഹി സ്വദേശിയായ 26 കാരൻ പാറമടയില്‍ മുങ്ങിമരിച്ചു

എറണാകുളത്ത് പരസ്യ ചിത്രീകരണത്തിനിടെ അപകടം; ഡല്‍ഹി സ്വദേശിയായ 26 കാരൻ പാറമടയില്‍ മുങ്ങിമരിച്ചു

കൊച്ചി: എറണാകുളത്ത് പരസ്യ ചിത്രീകരണത്തിനിടെ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചു. ഡല്‍ഹി അംബേദ്ക്കഡ നഗ‍‍ർ സ്വദേശി ദിയാൻഷു ജോഷി(26) ആണ് മരിച്ചത്.

പെരുമ്പാവൂ‍ർ കോടനാട്ടെ പാറമടയില്‍ നിന്താൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു സംഭവം.

ഡല്‍ഹിയില്‍ നിന്നാണ് നാലംഗ സംഘം എത്തിയത്. പരസ്യ ചിത്രീകരണത്തിന്റെ ലൊക്കേഷൻ നോക്കാനാണ് സംഘം എത്തിയതെന്നും പറയപ്പെടുന്നു. ആളുകളുടെ പ്രവേശനം നിരോധിച്ച പാറമടയായിരുന്നു ഇത്. 20 വ‍ർഷമായി പാറമട പ്രവ‍ർത്തിക്കുന്നില്ല. റില്‍സിലൂടെ കണ്ടാണ് ഇവർ ഇവിടെ എത്തിയതെന്നാണ് സൂചന. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പെരുമ്പാവൂ‍ർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV