കായികം
ഗോള്‍മഴ പെയ്യിച്ച സിറ്റി ഒന്നാമത്; വെസ്റ്റ് ബ്രോമിനെ തകര്‍ത്തത് 5-0ന്; ഗുണ്ടോഗന് ഇരട്ട ഗോള്‍

ലണ്ന്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്. വെസ്റ്റ്ബ്രോമിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. മത്സരത്തിന്റെ രണ്ടു പകുതികളിലുമായിട്ടാണ് സിറ്റി എതിരാളികളുടെ വല നിറച്ചത്.ഗുണ്ടോഗന്റെ ഇരട്ട ഗോളുകളാണ് സിറ്റിയുടെ ജയം ആധികാരികമാക്കിയത്.
കളിയുടെ 6, 30 മിനിറ്റുകളിലാണ് ഗുണ്ടോഗന് സിറ്റിക്കായി ഒന്നും മൂന്നും ഗോളടിച്ചത്. ജോ കാന്സെല്ലേ, റിയാദ് മഹ്റേസ്, റഹീം സ്റ്റര്‍ലിംഗ് എന്നിവരും ഗോളുകള്‍ നേടി. 20-ാം മിനിറ്റില്‍ ജോ രണ്ടാം ഗോള്‍ നേടി. ആദ്യപകുതിയുടെ അധികസമയത്താണ് റിയാദിന്റെ വക നാലാം ഗോള്‍ പിറന്നത്. 57-ാം മിനിറ്റില്‍ റഹീം അഞ്ചാം ഗോളും സ്വന്തമാക്കി.
ജയത്തോടെ ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ 19 കളികളിലായി 41 പോയിന്റുകള്‍ നേടി. യുണൈറ്റഡ് 40 പോയിന്റുകളുമായി തൊട്ടുപുറകിലുണ്ട്. ലെസ്റ്ററും വെസ്റ്റ്ഹാമും ലിവര്‍പൂളുമാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്.
Tags: MAN CITY epl