Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ പിടിയില്‍; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടല്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ പിടിയില്‍; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടല്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍

റാഞ്ചി: പാക് ഭീകരസംഘടനയായ ജയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റില്‍.

ജാർഖണ്ഡ് സ്വദേശിനിയായ അർപിത സർക്കാർ(22) ആണ് പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് (STF) അർപിതയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ജയ്‌ഷെ ഭീകരൻ മുഹമ്മദ് ഹമിം മൊണ്ടലിനെ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അർപിതയും പിടിയിലായത്. നാല് വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് അത് പ്രണയബന്ധമായി മാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

മുഹമ്മദ് ഹമിം മൊണ്ടലിന് ജയ്‌ഷെ-ഇ-മുഹമ്മദ് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. അർപിതയും ഈ പ്രവർത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇംഗ്ലീഷ് ബിരുദധാരിയായ അർപിത യാത്രാവിവരണങ്ങള്‍, ബൈക്ക് റൈഡുകള്‍, ലൈഫ്‌സ്റ്റൈല്‍ വീഡിയോകള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സാഹിബ്‌ഗഞ്ചിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള അർപിതയുടെ പിതാവ് പലചരക്ക് കട നടത്തുകയാണ്. മാതാവ് അഞ്ച് വർഷം മുൻപ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

അർപിതയുടെ ബാങ്ക് ഇടപാടുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, സോഷ്യല്‍ മീഡിയ ചാറ്റുകള്‍, യാത്രാവിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ജാർഖണ്ഡിനും കൊല്‍ക്കത്തയ്‌ക്കുമിടയില്‍ നടത്തിയ യാത്രകളുടെ ഉദ്ദേശ്യവും ഈ യാത്രകളില്‍ കണ്ടുമുട്ടിയ വ്യക്തികളെയും കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണത്തിനിടെ ലഭിച്ച ഡിജിറ്റല്‍ വിവരങ്ങളില്‍ ഡല്‍ഹിയിലെ ജന്തർ മന്തറിന് സമീപം കലാപമുണ്ടാക്കാനുള്ള നീക്കങ്ങള്‍, പൊലീസ് യൂണിഫോം സംഘടിപ്പിക്കാനുള്ള ശ്രമം, എന്നിവ കണ്ടെത്തിയതായിട്ടുണ്ട്. കൂടാതെ

കൂടാതെ പശ്ചിമ ബംഗാളിലെ ഒരു മന്ത്രിയുടെ മകനെ ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാനും ഇവർ ഗൂഢാലോചന നടത്തിയിരുന്നു. പാക് ഹാൻഡിലർമാരുടെ നിർദേശ പ്രകാരമാണ് ഇവർ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. കേസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിടയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV