Saturday, 11 Jul, 4.48 pm ജനം ടിവി

ഹോം
ഇന്ത്യയുടെ കൊറോണ വാക്‌സിന്‍; 'കൊവാക്‌സി'ന്റെ മനുഷ്യനിലെ പരീക്ഷണം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള വാക്സിന്‍ നിര്‍മ്മാണം വിജയകരമെന്ന പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെകിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ രാജ്യം. 'കൊവാക്സിന്‍' എന്നു പേരിട്ടിരിക്കുന്ന മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം നേടിയെന്ന് കമ്ബനി അടുത്തിടെ അറിയിച്ചിരുന്നു. ഈ മാസം 13ന് മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

വരുന്ന ആഴ്ച 1,100ലധികം പേരുടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് കമ്ബനിയുടെ അധികൃതര്‍ നല്‍കുന്ന വിവരം. രണ്ട് ഘട്ടങ്ങളിലായാണ് ട്രയല്‍ നടത്തുക. ഒന്നാം ഘട്ടത്തില്‍ 375 പേരും രണ്ടാംഘട്ടത്തില്‍ 750 പേരുമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരാകുക. ജൂലൈ 13ന് ആരംഭിക്കുന്ന പരീക്ഷണം ആഗസ്റ്റ് 15ഓടെ പൂര്‍ത്തിയാക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ് കണ്ടെത്തല്‍. ഐസിഎംആറുമായി സഹകരിച്ചാണ് മരുന്നിന്റെ പരീക്ഷണം നടക്കുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top