Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം.

മധ്യപ്രദേശ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്‌മാന്‍ (55) ആണ് മരണപ്പെട്ടതെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു. മരണപ്പെട്ട മന്‍സൂറിന്റെ കുടുംബവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും, മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ നിയമനടപടികള്‍ക്കുമായി കുവൈറ്റ് അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും എംബസി വ്യക്തമാക്കി.

ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് ആളുകള്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലും സുരക്ഷയ്‌ക്ക് മേലുമുള്ള കടന്നുകയറ്റമാണ് ഇതൊയെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആക്രമണത്തില്‍ ആകെ പരിക്കേറ്റ 63 പേരെ അഞ്ച് വ്യത്യസ്ത ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ വിവരം. ബുധനാഴ്ച രാവിലെ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ ഈ പ്രത്യാക്രമണം നടത്തിയത്.

അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. തങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ക്കായി അമേരിക്ക കുവൈറ്റിന്റെയും ബഹ്‌റൈന്റെയും മണ്ണാണ് ഉപയോഗിച്ചതെന്നും, അതിനാല്‍ ഈ ആക്രമണങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇരു രാജ്യങ്ങള്‍ക്കുമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV