ഹോം
ജനം മള്‍ട്ടി മീഡിയ ലിമിറ്റഡിന് പുതിയ ഭരണ സാരഥ്യം

തൃശൂര്‍ : ജനം മള്‍ട്ടി മീഡിയ ലിമിറ്റഡിന് ഇനി പുതിയ ഭരണസാരഥ്യം. മാനേജിംഗ് ഡയറക്ടറായി എന്‍.കെ സുരേന്ദ്രനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി വിപിന്‍ പിജിയും ചുമതലയേറ്റു.സ്ഥാപക മാനേജിംഗ് ഡയറക്ടര്‍ ആയ പി. വിശ്വരൂപന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എന്‍.കെ സുരേന്ദ്രന്‍ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്.
ജനം ടിവി യുടെ തൃശൂരിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ എം.ഡി പി. വിശ്വരൂപനും ഫിനാന്‍സ് ഡയറക്ടര്‍ യു എസ് കൃഷ്ണകുമാറും ഇരുവരെയും സ്വീകരിച്ചു. ഡയറക്ടര്‍മാരായ കെ എസ് മുരളീധരന്‍, എന്‍ പി മുരളി, ബാബു എംവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുതുക്കാട് പഞ്ചായത്തിലെ മറവാഞ്ചേരി സ്വദേശിയായ എന്‍.കെ സുരേന്ദ്രന്‍ രാഷ്ട്രീയ സ്വയംസേവക സംഘം പുതുക്കാട് ഖണ്ഡിന്റെ സമ്ബര്‍ക്ക പ്രമുഖാണ്. സഞ്ജീവനി ബാലിക സദനം ഡയരക്ടര്‍ , ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ലയണ്‍സ് ക്ലബ്ബിന്റെ മെല്‍വിന്‍ ജോണ്‍ ഫെല്ലോഷിപ്പ് എടുത്തിട്ടുണ്ട്. വൃന്ദാവനം ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് സംഘത്തിന്റെ പ്രസിഡന്റാണ്. സാമൂഹിക സാംസ്കാരിക സേവന മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി ചുമതലയേറ്റ വിപിന്‍ പിജി ഇരിങ്ങാലക്കുട പൂമംഗലം പഞ്ചായത്തിലെ എടക്കുളം സ്വദേശിയാണ്. പ്രവാസി വ്യവസായിയായ ഇദ്ദേഹം തൃശൂരില്‍ ഫാര്‍മ ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇരിങ്ങാലക്കുട നിവേദിത വിദ്യാനികേതന്‍ സെക്രട്ടറി ആയി ചുമതല വഹിക്കുന്നുണ്ട്. ഇന്തോനേഷ്യയില്‍ എണ്ണ പ്രകൃതിവാതക മേഖലയില്‍ കമ്ബനി നടത്തുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വിപിന്‍ കൊരട്ടി പോളിടെക്നിക്കിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു.
Tags: Janam TV New MD CEO