Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷര്‍ട്ടും, പോണിടെയില്‍ മുടി; കോടതിയില്‍ കൂള്‍ ലുക്കില്‍ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷര്‍ട്ടും, പോണിടെയില്‍ മുടി; കോടതിയില്‍ കൂള്‍ ലുക്കില്‍ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ പുതിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു.

കോഴിക്കോട് മാറാട് പ്രത്യേക കോടതിയില്‍ വിചാരണയ്‌ക്കായി ഹാജരായ ജോളിയുടെ വേഷവുമാണ് പ്രധാനമായി ചർച്ചയാകുന്നത്.

വൈറലാകുന്ന ദൃശ്യങ്ങളില്‍ നീല ജീൻസും ടോപ്പും ധരിച്ച്‌ കോടതി വരാന്തയില്‍ ഇരിക്കുന്ന ജോളി വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയും കൈവശമുള്ള രേഖകള്‍ പരിശോധിക്കുകയും ചെയ്യുന്നത് കാണാം. കേസിന്റെ ഗൗരവവുമായി താരതമ്യപ്പെടുത്തി ഈ ദൃശ്യങ്ങള്‍ ചർച്ച ചെയ്യുകയാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍. ജോളിയുടെ മുഖഭാവവും ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും സംബന്ധിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, ജോളിയുടെ രൂപത്തെക്കുറിച്ചും ചിലർ ചർച്ച ചെയ്യുന്നുണ്ട്. പുരികം ത്രെഡ് ചെയ്തതുപോലെയുള്ള രൂപമാണ് കാണുന്നതെന്നും ജയിലില്‍ കഴിയുന്ന പ്രതിക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. കൊടുകുറ്റവാളിയുടെ ജയിലിലിലെ സുഖവാസവും ചർച്ചയാകുന്നുണ്ട്.

കൂടത്തായി കേസ്: കേരളത്തെ നടുക്കിയ ദുരൂഹ മരണപരമ്പര
കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ ആറു പേരുടെ ദുരൂഹ മരണങ്ങളാണ് പിന്നീട് കേരളത്തിലെ ഏറ്റവും വലിയ കൊലപാതക കേസുകളിലൊന്നായി മാറിയത്.

റോയ് തോമസ്, അന്നമ്മ തോമസ്, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, സിലി, രണ്ടുവയസ്സുകാരിയായ ആല്‍ഫൈൻ എന്നിവരുടെ മരണങ്ങള്‍ സ്വാഭാവികമല്ലെന്ന അന്വേഷണത്തിലാണ് ജോളി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തില്‍ സയനൈഡ് കലർത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തല്‍.

2019-ല്‍ കേസ് പുറത്തുവന്നതോടെ രാജ്യം മുഴുവൻ വലിയ ചർച്ചയായി. നിരവധി കുറ്റപത്രങ്ങള്‍ സമർപ്പിച്ച കേസിന്റെ വിചാരണ നിലവില്‍ കോഴിക്കോട് മാറാട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. കേസില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV