പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാർഡ് രാഗം കോർണർ മെമ്പറും ചിങ്ങത്തൊടിയില്‍ സുജിത്തിനെതിരെയാണ് കേസെടുത്തത്.
ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജോലിവാഗ്ദാനം നല്‍കി യുവതിയെ ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടില്‍വെച്ചും , വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

