Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ; കോഴിക്കോട് ജില്ല ആശങ്കയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

കനത്ത മഴ; കോഴിക്കോട് ജില്ല ആശങ്കയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ല ആശങ്കയില്‍. ജില്ലയിലെ പല മേഖലകളെയും മഴ സാരമായി ബാധിച്ചു.

ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 37 ക്യാമ്ബുകളിലായി 700 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്കായി പ്രത്യേക ക്യാമ്ബുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കൊറോണ പോസിറ്റീവ് ആയവരെ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റും. ഇതുവരെ നാല് താലൂക്കുകളിലായി 50 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം കണക്കാക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കൊറോണ വ്യാപനം ശക്തമായതിനാല്‍ ആളുകള്‍ ക്യാമ്ബുകളിലേക്ക് മാറുന്നതിലും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പലരും ബന്ധു വീടുകളിലേക്കാണ് മാറുന്നത്.

ലഭ്യമാകുന്ന മഴയുടെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കക്കയം ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനുള്ള അനുമതി നല്‍കിയിരുന്നു. സെക്കന്‍ഡില്‍ 200 ക്യൂബിക് മീറ്റര്‍ വരെയാണ് വെള്ളം തുറന്നുവിടുന്നത്. ഇതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പും ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം ചെറുപുഴയും പുനൂര്‍ പുഴയുമെല്ലാം കര കവിഞ്ഞൊഴുകിയതോടെ തീരത്തെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായതോടെ അവിടെ നിന്നും ആളുകളെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിച്ചു. വരും ദിവസങ്ങളിലും മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV