തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് സ്വദേശിയായ സുജിത്തിനെയാണ് കാണാതായത്.
പേയാട് കാവടി കടവിലായിരുന്നു അപകടം. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് സുജിത്ത്.നത്ത മഴയെ തുടർന്ന് നിലവില്‍ കരമനയാറ്റില്‍ നീരൊഴുക്ക് ശക്തമാണ്.
മറ്റ് മൂന്ന് സൈനികർക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനായി എത്തിയ സുജിത്തും മറ്റൊരു സുഹൃത്തും ആഴമേറിയ ഭാഗത്താണ് ഇറങ്ങിയത്. മറ്റ് രണ്ടുപേർ ഒഴുക്ക് കുറഞ്ഞ ഭാഗത്തിറങ്ങി. കുളിക്കുന്നതിനിടെ സുജിത്ത് പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂടെ ഇറങ്ങിയ സുഹൃത്തും ഒഴുക്കില്‍പ്പെട്ടിരുന്നെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെട്ട സംഘം സ്ഥലത്തെത്തി സൈനികനായി ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്.

