Friday, 30 Oct, 1.48 am ജനം ടിവി

ലോകം
കര്‍ശനമായ കൊറോണ സുരക്ഷാനടപടികളോടെ ഷാര്‍ജയില്‍ നവംബര്‍ ഒന്നുമുതല്‍ സാമൂഹികപരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി.

ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് സാമൂഹികപരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.ഷാര്‍ജയില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഹാളുകളിലും വീടുകളിലും ഹോട്ടലുകളിലും സാമൂഹികപരിപാടികള്‍ നടത്താം. ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി പുറപ്പെടുവിച്ച കൊറോണ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിച്ചിരിക്കണം.പരിപാടികള്‍ നടത്തുന്നത് വീട്ടിലാണെങ്കില്‍ അടുത്തുള്ള സബര്‍ബാന്‍ കൗണ്‍സിലില്‍നിന്ന് അനുമതി തേടിയിരിക്കണം.

പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പ്രതിരോധനടപടികള്‍ എടുത്തിരിക്കണം. പരിപാടികളില്‍ എത്രപേര്‍ക്ക് പങ്കെടുക്കാം മുതലായ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഷാര്‍ജ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി പിന്നീട് അറിയിക്കും.കര്‍ശന കോവിഡ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളോടെ ദുബായില്‍ വിവാഹം പോലുള്ള സാമൂഹികപരിപാടികള്‍ നടത്താന്‍ അധികൃതര്‍ ഒക്ടോബര്‍ 22 മുതല്‍ അനുമതി നല്‍കിയിരുന്നു. ടെന്റുകളിലും വീടുകളിലും 30 പേരെയും ഓരോ ഹാളിലും പരമാവധി 200 പേരെയും അനുവദിക്കും. ഒന്നരമീറ്റര്‍വരെ സാമൂഹിക അകലം പാലിക്കണം.

അതേസമയം ഇവന്റുകള്‍ നാലുമണിക്കൂറില്‍ കൂടുതല്‍ പാടില്ല.പങ്കെടുക്കുന്നവര്‍ എല്ലായ്‌പ്പോഴും മുഖാവരണം ധരിച്ചിരിക്കണം. ഒരു മേശയ്ക്കുചുറ്റിലും അഞ്ച് അതിഥികള്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ.പ്രായമായവരും ചുമ, പനി മുതലായ ലക്ഷണമുള്ളവരും വിട്ടുമാറാത്ത അസുഖമുള്ളവരും ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top