Wednesday, 21 Oct, 5.29 pm ജനം ടിവി

ഹോം
'കഴിഞ്ഞ കുറേ ആഴ്ചകള്‍ കഠിനമായിരുന്നു'; തോല്‍ക്കാതെ പൊരുതി അര്‍ബുദത്തെ തോല്‍പ്പിച്ച്‌ സഞ്ജയ് ദത്ത്

മുംബൈ: പ്രമുഖ ബോളീവുഡ് താരം സഞ്ജയ് ദത്ത് അര്‍ബുദത്തില്‍ നിന്നും മുക്തനായി. ശ്വാസകോശത്തിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് അദ്ദേഹം ഓഗസ്റ്റ് മാസം മുതല്‍ ചികിത്സയിലായിരുന്നു. സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് സഞ്ജയ് ദത്ത് നന്ദി പറഞ്ഞു. ഇരട്ടക്കുട്ടികളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10-ാം പിറന്നാള്‍ ദിനത്തിലാണ് താരം രോഗമുക്തനായിരിക്കുന്നത്. ഓഗസ്റ്റിലാണ് സഞ്ജയ് ദത്ത് അര്‍ബുദ ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

രോഗത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് തത്ക്കാലം അവധിയെടുക്കുകയാണെന്ന് സഞ്ജയ് ദത്ത് തന്‍്റെ ആരാധകരെ അറിയിച്ചിരുന്നു. അര്‍ബുദത്തെ അതിജീവിച്ചതോടെ വീണ്ടും സിനിമ മേഖലയില്‍ സജീവമായി തിരിച്ചുവരാനൊരുങ്ങുകയാണ് സഞ്ജയ് ദത്ത്. കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ റോളിലെത്തുന്ന സഞ്ജയ് ദത്തിന്‍്റെ പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top