Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കെ. ആ‍ര്‍ മീരയുടെ കല്ലാച്ചി കോപ്പയടി; 2022-ല്‍ പുറത്തിറങ്ങിയ ഹരിത സാവിത്രിയുടെ സീനുമായി സാമ്യം'; കവറിന് പോലും സമാനത;  ദീപാ നിശാന്ത് പ്രോ മാക്സ് എന്ന് സോഷ്യല്‍ മീഡിയ

'കെ. ആ‍ര്‍ മീരയുടെ കല്ലാച്ചി കോപ്പയടി; 2022-ല്‍ പുറത്തിറങ്ങിയ ഹരിത സാവിത്രിയുടെ സീനുമായി സാമ്യം'; കവറിന് പോലും സമാനത; ദീപാ നിശാന്ത് പ്രോ മാക്സ് എന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കെ. ആ‍ർ മീരയുടെ 'കല്ലാച്ചി' കോപ്പയടി ആണെന്ന് ആരോപണം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നു. 2022-ല്‍ പുറത്തിറങ്ങിയ ഹരിത സാവിത്രിയുടെ 'സീൻ' എന്ന പുസ്തകവുമായി സാമ്യമുണ്ടെന്നാണ് ആരോപണം.

2025 ലാണ് മീരയുടെ പുസ്തകമായ കല്ലാച്ചി പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചർച്ചയാണ് നടക്കുന്നത്. ദീപ നിശാന്ത് പ്രോമാക്സ് എന്നാണ് സൈബറിടം പറയുന്നത്.

രണ്ട് പുസ്തങ്ങളുടെ ഉള്ളടക്കം ഒരുപോലെയാണ് എന്നാണ് സാഹിത്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രണ്ട് പുസ്തകങ്ങളും വായിച്ചവരും സമാനമായാണ് പ്രതികരിക്കുന്നത്. വിദേശത്തെ പ്രശ്‌നബാധിത മേഖലയില്‍ പോകുന്ന യുവതിയുടെ പോരാട്ടമാണ് രണ്ട് നോവലുകളിലും ഇതിവൃത്തം. ഡി. സി ബുക്സാണ് ഇതിന്റ പ്രസാധക‍ർ. ഇരു പുസ്തകങ്ങളുടെ കവർ ഡിസൈനിംഗിലും ചെറിയ സാമ്യതകളുണ്ടെന്നും അഭിപ്രായമുണ്ട്. പുസ്കശാലകളില്‍ കാര്യമായ വില്‍പ്പനയില്ലാതെ കല്ലാച്ചി കെട്ടികിടക്കുന്നതിനിടെയാണ് വിവാദം.

ദിവസങ്ങള്‍ക്ക് മുൻപ് 'ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍' എന്ന് പറഞ്ഞുകൊണ്ട് ഹരിത സാവിത്രി കുറിപ്പ് പങ്കുവെച്ചിരുന്നു. നിങ്ങള്‍ വർഷങ്ങള്‍ എടുത്ത് എഴുതിയ നോവല്‍. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാള്‍ എഴുതിയ പുസ്തകത്തില്‍ ആ കഥ തന്നെ എന്ന് നിങ്ങള്‍ക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങള്‍ക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?
കാരണം, അതവർ ഭംഗിയായി പൊതിഞ്ഞുവച്ചു.

കോപ്പിയടിക്കാനായി പല മ‍ാ‍ർഗങ്ങള്‍ തേടാറുണ്ടെന്നും ഹരിത പറയുന്നു. ആദ്യമായി വാക്കുകളുടെ ഘടന മാറ്റിയെഴുതും, ലിംഗവും കാലവും മാറ്റുന്നത് മറ്റൊരു രീതിയാണ്. AI ഉപയോഗിച്ചുള്ള മോഷണം പുതിയ കാലത്തെ രീതിയാണ്. നിങ്ങളുടെ നോവല്‍ AI ടൂളിലിട്ട് 'റീറൈറ്റ്' ചെയ്യിക്കും. ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താൻ പ്രയാസമില്ല. പക്ഷെ ആ അക്ഷരങ്ങള്‍ക്കുള്ളില്‍ അപ്പോഴും നിങ്ങള്‍ക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം. നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ.

കാരണം അവർക്ക് കൂട്ടിനു പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും.
ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാള്‍ നന്നായി അവർക്കറിയാമെന്നും ഹരിത സാവിത്രി പറയുന്നു. സംഭവം ഇത്രവലിയ ച‍ർച്ചയായിട്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായ കെ ആർ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV