Dailyhunt
കേരളം കാവിയണിയും; പ്രധാനസേവകൻ നാളെ സംസ്ഥാനത്തെത്തും;  ശ്രീവല്ലഭന്റെ മണ്ണില്‍ പൊതുപരിപാടി; അനന്തപുരിയില്‍ റോഡ് ഷോ; ആവേശതിമര്‍പ്പില്‍ ബിജെപി

കേരളം കാവിയണിയും; പ്രധാനസേവകൻ നാളെ സംസ്ഥാനത്തെത്തും; ശ്രീവല്ലഭന്റെ മണ്ണില്‍ പൊതുപരിപാടി; അനന്തപുരിയില്‍ റോഡ് ഷോ; ആവേശതിമര്‍പ്പില്‍ ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ഏപ്രില്‍ 4 ന്) കേരളത്തിലെത്തും.

തിരുവല്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തില്‍ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.

തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷൻ മുതല്‍ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, സ്ഥാനാർത്ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7 മണിയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV