തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ 12 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ആദ്യ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഇടിമിന്നല്‍ സമയത്ത് മരച്ചുവട്ടില്‍ നില്‍ക്കുന്നതും വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

