Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ഡാലസ്: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ആവേശപ്പോരാട്ടത്തില്‍ അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

ചാള്‍സ് ഡി കെറ്റലെയറിന്റെ ഇരട്ടഗോളും ഹാന്‍സ് വനാകെയ്‌ന്റെയും പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാകുവിന്റെയും ഗോളുകളുമാണ് ബെല്‍ജിയത്തിന് ആധികാരിക ജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ നിക്കൊളാസ് റാസ്‌കിന്റെ പാസില്‍ നിന്ന് ചാള്‍സ് ഡി കെറ്റലെയര്‍ ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടി. ആദ്യ ഗോളിന് പിന്നാലെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത അമേരിക്ക 30-ാം മിനിറ്റില്‍ സമനില പിടിച്ചു. എന്നാല്‍ സമനില നീണ്ടുനിന്നില്ല. അമേരിക്കയുടെ ഗോള്‍ വീണ് മൂന്ന് മിനിറ്റിനകം തന്നെ ലിയാന്‍ഡര്‍ ട്രോസാര്‍ഡിന്റെ ക്രോസില്‍ നിന്ന് കെറ്റലെയര്‍ വീണ്ടും വലകുലുക്കി ബെല്‍ജിയത്തെ 2-1ന് മുന്നിലെത്തിച്ചു.

57-ാം മിനിറ്റില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസ് പെനല്‍റ്റി ബോക്സിന് പുറത്തേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പിഴവ് വരുത്തി. അവസരം മുതലെടുത്ത ഹാന്‍സ് വനാകെയ്ന്‍ പന്ത് വലയിലെത്തിച്ച്‌ ബെല്‍ജിയത്തിന്റെ ലീഡ് മൂന്നാക്കി. മത്സരത്തിന്റെ അധികസമയത്ത് പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാകുവും ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിന്റെ വിജയം 4-1 എന്ന നിലയില്‍ ഉറപ്പിച്ചു.

ചരിത്രവും ബെല്‍ജിയത്തിനൊപ്പമായിരുന്നു. 1930ലെ ആദ്യ ലോകകപ്പിലാണ് അമേരിക്ക അവസാനമായി ബെല്‍ജിയത്തെ ലോകകപ്പില്‍ തോല്‍പ്പിച്ചത്. അതിനുശേഷം ഇരു ടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ബെല്‍ജിയത്തിനൊപ്പമായിരുന്നു. 2014 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലും എക്‌സ്ട്രാ ടൈമില്‍ 2-1ന് അമേരിക്കയെ തോല്‍പ്പിച്ചാണ് ബെല്‍ജിയം മുന്നേറിയത്. ഈ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക റെക്കോര്‍ഡ് പ്രകടനവുമായി മുന്നേറുന്ന സ്‌പെയിനാണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV