Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിഴക്കൻ നാഗാലാൻഡിന് പുതിയ അധികാര സംവിധാനം; FNTA ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

കിഴക്കൻ നാഗാലാൻഡിന് പുതിയ അധികാര സംവിധാനം; FNTA ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: കിഴക്കൻ നാഗാലാൻഡിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേക്ക് നിർണായക ചുവടുവയ്പ്പ്.

ഫ്രണ്ടിയർ നാഗാലാൻഡ് ടെറിട്ടോറിയല്‍ അതോറിറ്റി (FNTA) ബില്‍ 2026ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകാരം നല്‍കി. നാഗാലാൻഡ് നിയമസഭ സെപ്റ്റംബർ മൂന്നിന് ഏകകണ്ഠമായി പാസാക്കിയ ബില്ലിനാണ് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചത്.

മുഖ്യമന്ത്രി നെഫിയു റിയോയാണ് ഇക്കാര്യം സാമൂഹികമാധ്യമമായ എക്സിലൂടെ അറിയിച്ചത്. ബില്ലിന് അംഗീകാരം നല്‍കിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അദ്ദേഹം നന്ദി അറിയിച്ചു. നടപടികള്‍ ഏകോപിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും മുഖ്യമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കിഴക്കൻ നാഗാലാൻഡിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാർഥ്യമാക്കുന്നതില്‍ ഈ നടപടി നിർണായകമാണെന്ന് നെഫിയു റിയോ വ്യക്തമാക്കി. പ്രദേശത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പുതിയ വികസനം പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV