കൊച്ചി ; കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരി മരുന്നുമായി അറസ്റ്റില്‍ . കൊമ്ബനാട് ക്രാരിയെലി മാനാംകുഴി വീട്ടില്‍ ലിന്റോയെയാണ് എംഡിഎംഎ യുമായി പിടികൂടിയത്.
ലഹരിക്കടത്തിലും ഇയാള്‍ പ്രതിയായിരുന്നു . തുടര്‍ന്ന് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലിന്റോയ്‌ക്ക് മേല്‍ കാപ്പ ചുമത്തിയിരുന്നു. ഒരു വര്‍ഷത്തേയ്‌ക്ക് എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ കാപ്പ ചുമത്തിയിട്ടും ലിന്റോ ലഹരി മരുന്ന് കടത്ത് നടത്തുന്നുണ്ടായിരുന്നു . ഇതേ കുറിച്ച് റൂറല്‍ എസ്പി കെ.കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പോലീസ് ലിന്റോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

