Sunday, 09 Aug, 8.30 pm ജനം ടിവി

ഇന്ത്യ
കൊറോണ കെയര്‍ സെന്ററിലെ തീപിടിത്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

അമരാവതി: വിജയവാഡയിലെ കൊറോണ കെയര്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയോടെയാണ് കൊറോണ കെയര്‍ സെന്ററില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ 11 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് 40 കൊറോണ രോഗികളും പത്ത് ആരോഗ്യ പ്രവര്‍ത്തകരുമാണ് കൊറോണ കെയര്‍ സെന്ററിലുണ്ടായിരുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top