Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ കൃഷി ചെയ്യാനിറങ്ങിയ ടെക്കി ബംഗളുരുവില്‍ കൃഷിയിടത്തില്‍ മിന്നലേറ്റ് മരിച്ചു

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ കൃഷി ചെയ്യാനിറങ്ങിയ ടെക്കി ബംഗളുരുവില്‍ കൃഷിയിടത്തില്‍ മിന്നലേറ്റ് മരിച്ചു

ബംഗളുരു: കനത്ത ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ കൃഷിയിലേക്ക് പ്രവേശിച്ച ഒരു ടെക്കി ചൊവ്വാഴ്ച മൈസൂരുവിനടുത്തുള്ള ഒരു നെല്‍വയലില്‍ ഇടിമിന്നലേറ്റ് മരിച്ചു.

കുമടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് മരിച്ചത്. നാല്‍പ്പത്തിമൂന്നു വയസായിരുന്നു. അടുത്തിടെയാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ അദ്ദേഹം കൃഷി ചെയ്യാൻ തീരുമാനിച്ചത്. സഹപ്രവർത്തകനൊപ്പം ചേർന്ന് കൃഷി ആരംഭിക്കുകയായിരുന്നു. ആധുനിക കാർഷിക ഉപകരണങ്ങള്‍ കർഷകരിലെത്തിക്കുന്ന മാർക്കറ്റിങ് സംരംഭവും അദ്ദേഹം തുടങ്ങിയിരുന്നു.

തന്റെ കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവില്‍ ഒരു കൃഷിസ്ഥലം നോക്കാൻ റോഷൻ ഭാര്യക്കും മകനും ഒപ്പം എത്തിയതായിരുന്നു . ഇതിനിടെ മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലില്‍ ആണ് ഇദ്ദേഹത്തിന് പരുക്ക് പറ്റിയത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. അപകടസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV