ദോഹ : ഖത്തറില്‍ ഇന്ന് 9,735 പരിശോധനകളിലായി കോവിഡ് സ്ഥിരീകരിച്ചത് 262 പേര്‍ക്ക്. ഇതില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,31,432 ആയി. ഇന്ന് 244 പേര്‍ക്കു കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തര്‍ 1,28,343 ആയി. .നിലവില്‍ ചികിത്സയിലുള്ളത് 2,859 പേരാണ്. ഇതില്‍ 376 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 43 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 37 രോഗികളാണ്. ഇവരില്‍ 5 പേര്‍ ഇന്ന് ഐസിയുവിലേക്ക് മാറ്റപ്പെട്ടവരാണ്. ആകെ കോവിഡ് മരണങ്ങള്‍ 230 ആണ്. രാജ്യാന്തരതലത്തില്‍ തന്നെ വളരെ കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഖത്തറിലേത്.

