Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടയും കോട്ടും മറക്കല്ലേ. സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കും; വിവിധ ജില്ലകള്‍ക്ക് അലര്‍ട്ട്

കുടയും കോട്ടും മറക്കല്ലേ. സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കും; വിവിധ ജില്ലകള്‍ക്ക് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകള്‍ക്ക് യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലർട്ട് നാളെ ഒൻപത് ജില്ലകള്‍ക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തംനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകള്‍ക്കാണ് യെല്ലോ അലർട്ട്. 4-ാം തീയതി അഞ്ച് ജില്ലകള്‍ക്കും, 5-ാം തീയതി 7 ജില്ലകള്‍ക്കും ഓറഞ്ച് അലർട്ടാണ്. വരുന്ന അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്കും സാധ്യതയും പ്രവചിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV