Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൂട്ടിയിട്ട് കത്തിച്ചാല്‍ ഇങ്ങനെയിരിക്കും; കോടികള്‍ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂര്‍ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

കൂട്ടിയിട്ട് കത്തിച്ചാല്‍ ഇങ്ങനെയിരിക്കും; കോടികള്‍ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂര്‍ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

തൃശൂർ: പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ചു നശിപ്പിച്ച്‌ സിറ്റി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊതുജന അവബോധത്തിന് വേണ്ടിയാണ് ഇവ കത്തിച്ചു നശിപ്പിച്ചത്.

60 കിലോ കഞ്ചാവ് മെത്ത ഫിറ്റമിൻ 134 ഗ്രാം, 390 ഗ്രാം ഹാഷിഷ് ഓയില്‍ കൂടാതെ കഞ്ചാവ് ബീഡിയും മറ്റ് പുകയില ഉത്പന്നങ്ങളുമാണ് കത്തിച്ചു കളഞ്ഞത്.

കോടതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂർത്തിയാക്കിയാണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയവയാണ് ഇവയെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പോലീസ് പൊതുജനത്തില്‍ എത്തിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV